2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്‍റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികള്‍

മാലിനി എ

പ്രസിഡൻ്റ്

സി വി പുരുഷോത്തമന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത കെ

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുകുമാര

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സത്യവതി റൈ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോകുല്‍ ജി ഗോപ്

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ബെള്ളൂർ, കാസറഗോഡ് താലൂക്ക് കാസറഗോഡ് ജില്ല, കേരളം.വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : കാസറഗോഡ് , ലോകസഭാ മണ്ഡലം : കാസറഗോഡ്വില്ലേജുകള്‍ : ബെള്ളൂർ , നെട്ടണിഗെആകെ ജനസംഖ്യ (2011) : 10,241വിസ്തീർണ്ണം : 64.59 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശം ഒരുകാലത്ത് നായര്‍ ബല്ലാള രാജാക്കന്‍മാരുടെ കീഴിലായിരുന്നു. ജൈനന്മാരും അവരുടെ ആരാധനാലയങ്ങളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു എന്നതിന് അവിടുത്തെ സ്ഥലനാമങ്ങള്‍ തെളിവ് നല്‍കുന്നു. സാംസ്ക്കാരികപരമായി വളരെ പുരോഗമിച്ച ഒരു പഞ്ചായത്താണ് ബേളൂര്‍ പഞ്ചായത്ത്. കന്നഡ, തുളു, മലയാളം, കൊങ്ങിണി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇവിടെ വസിക്കുന്നു. ബംട്ട, മണിയാണി, മറാത്തി, മുല്ല, മാപ്പിള, ശിവള്ളി, വിശ്വകര്‍മ്മ, ഹവ്യക, കര്‍ഹാട, സ്ഥാനിക, കൊങ്കണി, ഗാഡ, മൊഗേറ മുതലായ വിഭാഗക്കാരാണ് ഇവിടെ പ്രധാനമായും ഉള്ളത്.

കൂടുതൽ വായിക്കുക