2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഗ്രാമപഞ്ചായത്ത് ഭൂപടവും ഭൂമിശാസ്ത്രവും

സമുദ്രാതിർത്തിയില്‍ നിന്നും 30 കിലോമീറ്റർ അകലത്തിലാണ് ഗ്രാമപഞ്ചായത്ത് നിലകൊള്ളുന്നത്. പഞ്ചായത്തിന്‍റെ  ആകെ വിസ്തീർണ്ണം 26.928  ച.കി.മീറ്റർ ആണ്.

    ഭൂപ്രകൃതി, മണ്ണിന്‍റെ നിറം
 

ഭൂപ്രകൃതി

ചരിവ്

                കുന്ന്

താഴ്വരക ള്‍‍

മണ്ണിന്‍റെ തരം

ചെങ്കല്ല്

ചെങ്കല്ല്,കരിങ്കല്ല്, മിശ്രിത മണ്ണ്

കരിങ്കല്ല്, മിശ്രിത മണ്ണ്

കൃഷി

തെങ്ങ്,കവുങ്ങ്,റബ്ബര്‍

കശുമാവ്,റബ്ബർ

നെല്ല്,കവുങ്ങ്, തെങ്ങ്

പോരായ്മ

മണ്ണൊലിപ്പ്,നീരൊഴുക്ക്

ചെങ്കല്ല്,കരിങ്കല്ല്,നീരൊഴുക്ക്

കരിങ്കല്ല്, നീരൊഴുക്ക്


                             
കൃഷിയും ജലസേചനവും


    നെല്ല്,കവുങ്ങ്,തെങ്ങ്,വാഴ എന്നിവയാണ് പ്രധാന കാർഷിക വിളകള്‍. ജലസേചനത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചുവടെ പറയുന്ന തോടുകളെയാണ്. 
1.    പിലിപ്പുടെ നിന്നും നെദിയഡ്ക്ക,നാക്കൂർ,ബജ,സരളിമൂലെ,ഹൊസഗദ്ദെ,യീത്തഡ്ക്ക വഴി ഒഴുകുന്ന തോട്
2.    നാട്ടുക്കുമേരി,ഗുത്തിയഡ്ക്ക,എടമുഗര്‍‍,കനകത്തൊടി,പിണ്ടക വഴി ഒഴുകുന്ന തോട്.
3.    കല്ലേരിമൂലെ,പെർവ്വത്തൊടി വഴി ഒഴുകുന്ന തോട്.
     മാർച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇവയില്‍ നീരൊഴുക്ക് കുറയുകയും തോടുകള്‍ വറ്റി വരണ്ടു പോകുകയും ചെയ്യുന്നതിനാല്‍ കർഷകർക്ക് മറ്റ് മാർഗ്ഗങ്ങള്‍ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു. 

Map
  • Order of Delimitation Commission