2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
വികസന കാഴ്ചപ്പാട്

മനുഷ്യകേന്ദ്രീകൃതവും പരിസ്ഥിതിസൗഹൃദവുമായ ആസൂത്രണത്തിലൂടെ ഭാവിയെ കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള ഒരു കൃത്യമായ വഴികാട്ടിയാണ്  ഗ്രാ മപഞ്ചായത്തിന്‍റെ വികസന കാഴ്ചപ്പാട് എന്നത് ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും, സാമൂഹിക–സാമ്പത്തിക പുരോഗതി ഉറപ്പാക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ദീർഘകാല വികസന ലക്ഷ്യങ്ങളാണ്. ജനപങ്കാളിത്തം ഉറപ്പാക്കി, സ്ഥിരതയാർന്നതും സമഗ്രവുമായ വികസനം കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യ മേഖലയില്‍ മികച്ച സൌകര്യങ്ങളോടെയുള്ള ആശുപത്രികള്‍ പൊതുജനങ്ങള്‍ക്ക് സൌജന്യ ചികിത്സ ഉറപ്പാക്കുകയും ഗ്രാമപഞ്ചായത്തിന്‍റെ വികസന ലക്ഷ്യങ്ങളായി കാണുന്നു. പശ്ചാത്തല സൌകര്യ വികസനം അത്യന്താപേക്ഷിതമായി കാണുന്നു. ആയതിന് പൊതു ആസ്തികള്‍ പരിപാലിക്കുന്നതോടൊപ്പം പുതിയ ആസ്തികള്‍ സൃഷ്ടിക്കുന്നതും ഗ്രാമപഞ്ചായത്തിന്‍റെ വികസന കാഴ്ചപ്പാടാണ്.