2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ആരോഗ്യസമ്പന്നമായ ബെള്ളൂർ

ബെള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന പിന്തുണ ഗ്രാമപഞ്ചായത്ത് മേഖലയിലാകെ ഗുണപരമായി തീരുന്നുണ്ട്.ഗ്രാമപഞ്ചായത്തില്‍ അലോപ്പതി ചികിത്സയ്ക്ക് മികച്ച പശ്ചാത്തല സൌകര്യങ്ങളോടുകൂടിയ കുടുംബാരോഗ്യ കേന്ദ്രവും ഹെല്‍ത്ത് ആന്‍റ് വെല്‍നസ് സെന്‍ററുകളും പ്രവർത്തിച്ചുവരുന്നു. ആയ്യൂർവേദ ഡിസ്പെന്‍സറിയുടെയും ആയുഷ് ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവർത്തനവും  മാതൃകാപരമാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തി പോരുന്നുണ്ട്.