ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശം ഒരുകാലത്ത് നായര്‍ ബല്ലാള രാജാക്കന്മാരുടെ കീഴിലായിരുന്നു. ജൈനന്മാരും അവരുടെ ആരാധനാലയങ്ങളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു എന്നതിന് അവിടുത്തെ സ്ഥലനാമങ്ങള്‍ തെളിവ് നല്കുന്നു. സാംസ്ക്കാരികപരമായി വളരെ പുരോഗമിച്ച ഒരു പഞ്ചായത്താണ് ബേളൂര്‍ പഞ്ചായത്ത്. കന്നഡ, തുളു, മലയാളം, കൊങ്ങിണി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇവിടെ വസിക്കുന്നു. ബംട്ട, മണിയാണി, മറാത്തി, മുല്ല, മാപ്പിള, ശിവള്ളി, വിശ്വകര്‍മ്മ, ഹവ്യക, കര്ഹാട, സ്ഥാനിക, കൊങ്കണി, ഗാഡ, മൊഗേറ മുതലായ വിഭാഗക്കാരാണ് ഇവിടെ പ്രധാനമായും ഉള്ളത്.
കൂടുതൽ വായിക്കുക