2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഹരിത കര്‍മ്മ സേന

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് . ബെള്ളൂർ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 26  ഹരിതകർമ്മസേനാംഗങ്ങളുണ്ട്.