ഗ്രാമപഞ്ചായത്ത് ഭൂപടവും ഭൂമിശാസ്ത്രവും
സമുദ്രാതിർത്തിയില്‍ നിന്നും 30 കിലോമീറ്റർ അകലത്തിലാണ് ഗ്രാമപഞ്ചായത്ത് നിലകൊള്ളുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 26.928 ച.കി.മീറ്റർ ആണ്.
ഭൂപ്രകൃതി, മണ്ണിന്റെ നിറം
ഭൂപ്രകൃതി | ചരിവ് | കുന്ന് | താഴ്വരക ള്‍ |
മണ്ണിന്റെ തരം | ചെങ്കല്ല് | ചെങ്കല്ല്,കരിങ്കല്ല്, മിശ്രിത മണ്ണ് | കരിങ്കല്ല്, മിശ്രിത മണ്ണ് |
കൃഷി | തെങ്ങ്,കവുങ്ങ്,റബ്ബര്‍ | കശുമാവ്,റബ്ബർ | നെല്ല്,കവുങ്ങ്, തെങ്ങ് |
പോരായ്മ | മണ്ണൊലിപ്പ്,നീരൊഴുക്ക് | ചെങ്കല്ല്,കരിങ്കല്ല്,നീരൊഴുക്ക് | കരിങ്കല്ല്, നീരൊഴുക്ക് |
കൃഷിയും ജലസേചനവും
നെല്ല്,കവുങ്ങ്,തെങ്ങ്,വാഴ എന്നിവയാണ് പ്രധാന കാർഷിക വിളകള്‍. ജലസേചനത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചുവടെ പറയുന്ന തോടുകളെയാണ്.
1. പിലിപ്പുടെ നിന്നും നെദിയഡ്ക്ക,നാക്കൂർ,ബജ,സരളിമൂലെ,ഹൊസഗദ്ദെ,യീത്തഡ്ക്ക വഴി ഒഴുകുന്ന തോട്
2. നാട്ടുക്കുമേരി,ഗുത്തിയഡ്ക്ക,എടമുഗര്‍,കനകത്തൊടി,പിണ്ടക വഴി ഒഴുകുന്ന തോട്.
3. കല്ലേരിമൂലെ,പെർവ്വത്തൊടി വഴി ഒഴുകുന്ന തോട്.
മാർച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇവയില്‍ നീരൊഴുക്ക് കുറയുകയും തോടുകള്‍ വറ്റി വരണ്ടു പോകുകയും ചെയ്യുന്നതിനാല്‍ കർഷകർക്ക് മറ്റ് മാർഗ്ഗങ്ങള്‍ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു.