കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
സുസ്ഥിര വികസനം : ഭാവി തലമുറയുടെ ആവശ്യങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച് നടത്തുന്ന വികസന രീതി. സാമൂഹ്യ നീതിയും സമഭാവനയും: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും (പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും) വികസനത്തിന്റെ ഫലങ്ങൾ തുല്യമായി ലഭ്യമാക്കുക. അടിസ്ഥാന സൗകര്യ വികസനം, മികച്ച വിദ്യാഭ്യാസം, ആരോഗ്യം, വീട്, കുടിവെള്ളം, ഗതാഗതം (റോഡുകൾ, റെയിൽവേ), ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ഉറപ്പുവരുത്തുക. ജനകീയ പങ്കാളിത്തം, വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും പ്രാദേശിക ജനങ്ങളുടെയും ഗ്രാമസഭകളുടെയും അഭിപ്രായങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കുക.
ദൌത്യം
കുടിവെള്ളം, റോഡ്, വൈദ്യുതി, ശുചിത്വം എന്നിവയുടെ മെച്ചപ്പെടുത്തൽ, ആരോഗ്യം, വിദ്യാഭ്യാസം, പോഷണം എന്നിവയുടെ പുരോഗതി ഉറപ്പുവരുത്തല്‍, സ്ത്രീശാക്തീകരണവും യുവജന വികസനവും, കാർഷിക മേഖലയും ചെറുകിട സംരംഭങ്ങളും പ്രോത്സാഹിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും മാലിന്യനിർമ്മാർജനവും, ഡിജിറ്റൽ സേവനങ്ങളും സ്മാർട്ട് ഭരണ സംവിധാനങ്ങളും ശക്തിപ്പെടുത്തൽ, ദാരിദ്ര്യനിർമാർജനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ ദൌത്യം .